ചങ്ങനാശ്ശേരി: ഭാരതീയ അഭിഭാഷക പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് സമ്മേളനവും വനിതാ ദിനാചരണവും നടത്തി. അഡ്വ.കെ.എസ്.സുനിൽ കു മാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.അനിൽ ഐക്കര മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.ലിജി എൽസ ജോൺ വനിതാ ദിന സന്ദേശം നൽകി. സംസ്ഥാന സമിതി അംഗം ആർ. രോഹിത്, ജില്ലാ സമിതി അംഗം അഡ്വ. സോണി ജേക്കബ് എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി അഡ്വ. കെ.എസ് സുനിൽകുമാർ (പ്രസിഡൻ്റ്) , അഡ്വ. കുര്യൻ ജോസഫ് (സെക്രട്ടറി) , അഡ്വ. ശാരികാ സുകുമാരൻ (വൈസ് പ്രസിഡന്റ് ), അഡ്വ. പി. ജി. സുകുമാരപ്പണിക്കർ ( ജോയിന്റ് സെക്രട്ടറി ), അഡ്വ. സുഭാഷ് ആർ, അഡ്വ. പ്രകാശ്. എസ്. നായർ, അഡ്വ. സി. എം. സേവ്യർ – എന്നിവരെ തെരഞ്ഞെടുത്തു.