കോട്ടയം വിജിലൻസിന്റെ കൈക്കൂലി വേട്ട വീണ്ടും; കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ; പിടിയിലായത് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ

കോട്ടയം: വിജിലൻസ് സംഘത്തിന്റെ കൈക്കൂലി വേട്ട വീണ്ടും. ഇടുക്കി ജില്ലയിലെ വില്ലേജ് ഓഫിസറെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ കെ.ആർ പ്രമോദ് കുമാറിനെയാണ് വിജിലൻസ് ഡിവൈഎസിപി സജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements

പ്രദേശ വാസിയായ അപേക്ഷകന് വായ്പാ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഇദ്ദേഹം 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നു ആദ്യ ഗഡുവായ 500 രൂപ ആദ്യം നൽകിയിരുന്നു. തുടർന്നു പണം ആവശ്യപ്പെട്ട്് സർട്ടിഫിക്കറ്റ് വൈകിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നു വിജിലൻസ് സംഘത്തിന് ഇയാൾ പരാതി നൽകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജിലൻസ് നിർദേശ പ്രകാരം ഇന്ന് ഉച്ചയോടെ പണം നൽകാമെന്നു പരാതിക്കാരൻ വില്ലേജ് ഓഫിസറോട് അറിയിച്ചു. ഇത് വിശ്വസിച്ച് വില്ലേജ് ഓഫിസർ പരാതിക്കാരനോട് ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടു. ഇതിനായി 2500 രൂപ കൈക്കൂലിയായി കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം എത്തി ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നോട്ടിൽ പുരട്ടിയിരുന്ന ഫിനോഫ്തലിൻ പൗഡർ ഇദ്ദേഹത്തിന്റെ കയ്യിൽ പറ്റിയതായും കണ്ടെത്തി. ഇയാളുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.