വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാരുടെ പോലീസ് സ്റ്റേഷൻ മാർച്ച് ജൂൺ 21 ബുധനാഴ്ച

ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളേജിൽ ഏറ്റുമാനൂർപോലീസ് കൊണ്ടുവന്ന യുവാവ് ജൂനിയർ വനിതാ ഡോക്ടറെ(പി ജി ഡോക്ടർ) അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ ബുധനാഴ്ച വൈകിട്ട് 4ന്ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തും.

Advertisements

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 30 ന് ഏറ്റുമാനൂർ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച ബിജു പി ജോൺ എന്നയാളാണ് ജനറൽ സർജറി വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന വനിതാഡോക്ടറെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ ഭാഗത്ത് രാത്രിയിൽ തട്ടുകടയിലുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചത്.അക്രമാസക്തനായ ഇയാളെ ജൂനിയർ വനിതാ ഡോക്ടർ പരിശോധിച്ച ശേഷം നിരീക്ഷണമുറിയിലേയ്ക്ക് മാറ്റി. തുടർന്നായിരുന്നു ഇയാളുടെ അസഭ്യവർഷം . പിന്നിട്ഇയാളുടെ കൈകാലുകൾ കട്ടിലിൽ ബന്ധിച്ചിരുന്നു.ശനിയാഴ്ച പുലർച്ചെ 6.30 രോഗികളെ പരിശോധിക്കുവാനായി ഡോക്ടർനിരീക്ഷണമുറിയിലെത്തിയപ്പോൾ കട്ടിലിൻകൈകാലുകൾ കെട്ടിയിട്ടിരുന്നഇയാളുടെ കെട്ടുകൾ പരി

ശോധനയുടെ ഭാഗമായി അഴിച്ചു മാറ്റി. 

ഉടൻതന്നെ അശ്ലീല ഭാഷ സംസാരിച്ചുകൊണ്ട് വീണ്ടുംഡോക്ടറുടെ നേരെ തട്ടിക്കയറുകയും നിന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വനിതാ ഡോക്ടർ പോലീസ് എയ്ഡ് പോസ്റ്റിൽ പരാതി നല്കി. ഈ വിവരം അറിഞ്ഞ അക്രമി ആശുപത്രിയിൽ നിന്നും കടന്നുകളയുകയായിരുന്നു.പിന്നീട് ഡോക്ടർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഒളിവിൽ പോയ പ്രതിയെ പിടികൂടുവാൻ ഇതുവരെ പോലീസിനു കഴിയാത്ത സാഹചര്യത്തിലാണ് ജൂണിയർ ഡോക്ടർമാർ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.