കോടിമതയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ മുപ്പായിപ്പാടം റോഡിൽ മാലിന്യങ്ങൾക്ക് തീ പിടിച്ചു. റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. തീ ആളിപ്പടർന്ന് മരത്തിലേയ്ക്കും എത്തിയത് ആശങ്ക പടർത്തി. അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് അതിരൂക്ഷമായ രീതിയിലാണ് മാലിന്യം തള്ളുന്നത്. ഇതാണ് തീ പടരാൻ ഇടയാക്കിയത്. മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് മുപ്പായിപ്പാടം റോഡിനു സമീപത്ത് റോഡരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീ പിടിച്ചത്. തീ ആളിപ്പടർന്ന് പ്രദേശത്തെ മരത്തിലേയ്ക്ക് കൂടി എത്തിയതോടെ നാട്ടുകാരും ആശങ്കയിലായി. തുടർന്ന് ഇവർ വിവരം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിലിനെ അറിയിക്കുകയായിരുന്നു. ഷീജ അനിൽ അറിയിച്ചതോടെയാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, അഗ്നിരക്ഷാ സേന സംഘം തീ നിയന്ത്രണ വിധേയമാക്കി. ഇവിടെ രാത്രിയിൽ വലിയ തോതിൽ മാലിന്യം തള്ളുന്നത് പതിവാണ്. രാത്രി കാലത്ത് വാഹനങ്ങളിൽ എത്തുന്ന സംഘം കക്കൂസ് മാലിന്യം അടക്കം റോഡിൽ തള്ളാറുണ്ട്. ഇത്തരത്തിൽ തള്ളിയ മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. ഇവിടെ നിന്ന മരത്തിന് അടക്കം തീ പടർന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി പൊലീസ് ഇടപെട്ട് റോഡിൽ പെട്രോളിംങ് അടക്കം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
രാത്രികാലങ്ങളിൽ പൊലീസ് സംഘം ഇവിടെ എത്തി പെട്രോളിംങ് ശക്തമായി നടത്തിയെങ്കിൽ മാത്രമേ മാലിന്യം തള്ളുന്ന വാഹനങ്ങൾ കണ്ടെത്താനും കർശന നടപടിയെടുക്കാനും സാധിക്കൂ. ഇതിന് നഗരസഭ അധികൃതരും പൊലീസും തയ്യാറാകണമെന്നും അഡ്വ.ഷീജ അനിൽ ആവശ്യപ്പെട്ടു.