കോട്ടാങ്ങൽ: പഞ്ചായത്തിൽ കൃഷി നാശം സംഭവിച്ചത് 89, 83, 868 രുപയും മൃഗസംരക്ഷണ മേഖലയിൽ 8 ലക്ഷം രൂപയും നഷ്ടം ഉണ്ടായിട്ടുണ്ട്. താലൂക്കിൽ വ്യാപാര മേഖലയിൽഉണ്ടായ നഷ്ടം ആറ് കോടിയിൽ ഏറെയാണ്. 355 വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം നേരിട്ടു.
Advertisements
13 റവന്യൂ സംഘമായാണ് പ്രാഥമിക കണക്ക് തയ്യാറാക്കിയത്. അഞ്ച് സംഘമാണ് കോട്ടാങ്ങലിൽ കണക്കെടുപ്പ് നടത്തിയത്. 395 പേരാണ് 18 ക്യാമ്പുകളിലായി കഴിഞ്ഞിരുന്നത്. 16 പേർ രണ്ട് ക്യാമ്പുകളിലായി ഇപ്പോഴും കഴിയുന്നു.