കോട്ടയം: ജില്ലയിൽ 162 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 243 പേർ രോഗമുക്തരായി. 2631 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 71 പുരുഷൻമാരും 70 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 1621 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444731 പേർ കോവിഡ് ബാധിതരായി. 441829 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 5304 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം-22
ചങ്ങനാശേരി-10
മുത്തോലി, മണിമല, കൂരോപ്പട, പുതുപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, അകലക്കുന്നം-5
ചിറക്കടവ്, പനച്ചിക്കാട്, പാലാ, കങ്ങഴ, കാഞ്ഞിരപ്പള്ളി. മാടപ്പള്ളി-4
തൃക്കൊടിത്താനം, പാമ്പാടി, കരൂർ, കടുത്തുരുത്തി, കുറവിലങ്ങാട്, മീനടം, വാഴൂർ, മുണ്ടക്കയം, കടനാട്-3
ഉഴവൂർ, കടപ്ലാമറ്റം, വാകത്താനം, കിടങ്ങൂർ, ആർപ്പൂക്കര, മരങ്ങാട്ടുപിള്ളി, വൈക്കം, വിജയപുരം, ഏറ്റുമാനൂർ, മുളക്കുളം, കെഴുവനാൽ, കാണക്കാരി-2
പായിപ്പാട്, കോരുത്തോട്, തലയോലപ്പറമ്പ്, അയർക്കുന്നം, നെടുംകുന്നം, മണർകാട്, വെളിയന്നൂർ, പാറത്തോട്, തിടനാട്, എരുമേലി, വെള്ളൂർ, രാമപുരം, ഞീഴൂർ, ടിവി പുരം, ഭരണങ്ങാനം, തലനാട്, പള്ളിക്കത്തോട്, തലപ്പലം, ഈരാറ്റുപേട്ട, മീനച്ചിൽ- 1