കോട്ടയം: നഗരത്തിൽ ടിബി റോഡിൻ വൻ ഗതാഗതക്കുരുക്ക്. പല സമയത്തും നഗരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് ടിബി റോഡിനെ പലപ്പോഴും ഗതാഗതക്കുരുക്കിലാക്കുന്നത്. രണ്ടാഴ്ച മുൻപാണ് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു തുടങ്ങിയത്. ഇതോടെ ബസ് സ്റ്റാൻഡിൽ നിന്നും ലോറികൾ നിരനിരയായി പുറത്തേയ്ക്ക് ഇറങ്ങിവരാൻ തുടങ്ങി.
ഇതോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ ചെളിയും നിറഞ്ഞു. ഈ സാഹചര്യത്തിൽ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുവരുന്ന വാഹനങ്ങൾ റോഡിലെ കുരുക്കിൽകുടുങ്ങിത്തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ ഗതാഗതക്കുരുക്ക് കോഴിച്ചന്ത റോഡ് വരെ നീണ്ടിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലുണ്ടായ കുരുക്കാണ് പലപ്പോഴും പരിധിവിട്ട് നീണ്ടത്. ഈ സാഹചര്യത്തിൽ അതിരൂക്ഷമായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസ് സാന്നിധ്യം ഉണ്ടാകണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിലേയ്ക്കു കയറാൻ ബസുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും ഗതാഗതക്കുരുക്കിന്റെ കാരണമായിട്ടുണ്ട്. പലപ്പോഴും എം.സി റോഡിനെ ഗതാഗതക്കുരുക്കിലാക്കുന്നതാണ് ഇപ്പോഴുണ്ടാകുന്ന കുരുക്ക്. ഈ സാഹചര്യത്തിൽ സ്റ്റാൻഡിലെ കുരുക്കഴിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.