കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപക ഡോക്ടർമാരുടെ സമരം: സമരം നടത്തുന്നത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്

കോട്ടയം : ശമ്പള പരിഷ്കരണം അടക്കം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധ്യാപക ഡോക്ടർമാർ പ്രതിഷേധ സമരം നടത്തി. കേരളത്തിലെ ഗവ: മെഡിക്കൽ കോളജിലെ പി ജി അദ്ധ്യാപകഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് കോട്ടയം മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാർ സൂചന സമരം നടത്തി.

Advertisements

2016ൽ കൊടുക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം അഞ്ച് വർഷം വൈകിപ്പിച്ച ശേഷം അപാകതകൾ കുത്തിനിറച്ച് ഇപ്പോൾ നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെയാണ് പി ജി മെഡിക്കൽ കോളേജ് അധ്യാപകർ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻട്രി കേഡർ ഡോക്ടർമാരുടെ ശമ്പളം വെട്ടികുറച്ചതും, പ്രൊമോഷൻ മാനദണ്ഡങ്ങൾ മെഡിക്കൽ കൗൺസിൽ നിയമങ്ങളെക്കാൾ കടുപ്പിച്ചതും, ഡി എ ഉൾപ്പെടെയുള്ള ശമ്പളകുടിശിക കൊടുക്കാൻ ഇതുവരെ ഒരു തീരുമാനവും എടുക്കാത്തതുമാണ് സമരത്തിന്റെ പ്രധാന കാരണങ്ങൾ.അത്യാഹിത വിഭാഗം, പ്രസവ മുറി, ശസ്ത്രക്രിയകൾ, കൊവിഡ് ഡ്യൂട്ടി എന്നിവയെ ഒഴിവാക്കി രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സമരം നടത്തിയത്.

കോവിഡ്‌ കാലത്ത് ഒരു പരാതിയും പറയാതെ മുഴുവൻ സമയവും ജോലി ചെയ്ത മെഡിക്കൽ കോളജ് ഡോക്ടര്മാരോട് ചതി ആണ് സർക്കാർ കാണിച്ചത് തെന്നു പ്രതിഷേധ സമരം ഉദ്ഘാഘാടനം ചെയ്ത കെ ജി പി എം ടി എ സംസ്ഥാന സെക്രട്ടറി ഡോ ജി .ജിജി പറഞ്ഞു. മറ്റ് സർക്കാർ വിഭാഗങ്ങൾക്കെല്ലാം കുടിശിക അടക്കം ശമ്പളം പരിഷ്‌കരിച്ചു കൊടുത്തിരുന്നുവെന്നും, അത്യാവശ്യ സർവ്വീസിൽപ്പെട്ട ഡോക്ടർമാരെ തഴയുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസ് മുൻപിൽ ഇന്നലെ(തിങ്കളാഴ്ച്ച) രാവിലെ 10മണിക്ക് നടന്ന പ്രതിഷേധ ധർണയിൽ കെ.ജി.പി.എം.ടി. എ യൂണിറ്റ് ഭാരവാഹികളായ ഡോ.റ്റിനുരവി എബ്രഹാം, ഡോ.ഗംഗ കൈമൾ ഡോ അശ്വിനിഎന്നിവർ സംസാരിച്ചു.

Hot Topics

Related Articles