കോട്ടൂര്‍ ആദിവാസി വന മേഖലയിലെത്തിയ ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാത്തിരുന്നത് വഴിനീളെ കുഴികള്‍,ലക്ഷ്യ സ്ഥാനത്തെത്തിയത് ഏറെ സമയമെടുത്ത്:ഉടൻ നടപടിയെടുക്കാൻ ആവശ്യം

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം കോട്ടൂര്‍ ആദിവാസി വന മേഖലയിലെത്തിയ ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാത്തിരുന്നത് വഴിനീളെ കുഴികള്‍.ഗവര്‍ണറുടെ വാഹനവ്യൂഹം കോട്ടൂര്‍ ആന സങ്കേതത്തിലേക്കുള്ള റോഡിലൂടെ വളരെ പതിയെ ഏറെ സമയമെടുത്താണ് ലക്ഷ്യ സ്ഥാനത്തെത്തിയത്.‘എല്ലാ ദിവസവും ടെലിവിഷനില്‍ റോഡിലെ കുഴികളെക്കുറിച്ച്‌ നമ്മള്‍ കാണുന്നുണ്ട്. സിനിമാ പോസ്റ്ററില്‍ പോലും സംസ്ഥാനത്തുടനീളം ഇത് ചര്‍ച്ചയായി. റോഡില്‍ കുഴി ഇല്ലാതാകണമെങ്കില്‍ നടപടികള്‍ക്ക് വേഗതയുണ്ടാകണം’- ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അറ്റകുറ്റപ്പണി നടക്കാത്ത കോട്ടൂരിലെ ഈ റോഡ് ആരുടെ നിയന്ത്രണത്തിലാണെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. പഞ്ചായത്ത് ആസ്തിയിലുള്ള റോഡാണെങ്കിലും ഒന്നര വര്‍ഷം മുമ്ബ് ആന പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ അനുമതി വനം വകുപ്പിന് നല്‍കിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

Advertisements

Hot Topics

Related Articles