നൂറു കിലോയുമായി ജിമ്മിൽ വർക്ക് ഔട്ടടിച്ച് മോഹൻ ലാൽ : ബോഡി ഒരുക്കുന്നത് മലൈക്കോട്ടെ വാലിഭനായി 

കൊച്ചി : സിനിമയ്‌ക്കായി താരങ്ങള്‍ നടത്തുന്ന മേക്കോവറുകള്‍ നമ്മളെ പലപ്പോഴും ഞെട്ടിക്കാറുണ്ട്. പ്രത്യേകിച്ച്‌ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും. മലയാളികളുടെ ഭാഷയില്‍ പറ‍ഞ്ഞാല്‍ ‘സോഷ്യല്‍ മീഡിയയെ പ‍ഞ്ഞിക്കിടണമെങ്കില്‍’ അവര്‍ തന്നെ വരണം. സ്റ്റൈലിഷ് ഫോട്ടോകള്‍ കൊണ്ടാണ് സോഷ്യല്‍മീഡിയെ മമ്മൂട്ടി ഇളക്കി മറിക്കുന്നതെങ്കില്‍ കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ കൊണ്ടാണ് മോഹൻലാല്‍ തന്റെ ആരാധകരെ ഞെട്ടിക്കുന്നത്. ഇപ്പോഴിതാ, അത്തരത്തിലൊരു വര്‍ക്കൗട്ട് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

Advertisements

ഫിറ്റ്നസ് ട്രെയിനര്‍ ഡോ. ജയ്സണ്‍ പോള്‍സണുമൊത്തുള്ള വര്‍ക്കൗട്ട് വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹൻലാല്‍ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 100 കി.ഗ്രാം വെയിറ്റാണ് താരം ഉയര്‍ത്തുന്നത്. പ്രായം വെറും അക്കമാണെന്ന് തെളിയിക്കുകയാണ് മലയാളത്തിന്റെ താരരാജാവ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടൈ വാലിബന്‍ എന്ന സിനിമയ്‌ക്ക് വേണ്ടി മോഹൻലാല്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകള്‍ ഇതിന് മുമ്ബും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. നിലവില്‍ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയിലാണ് താരം അഭിനയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണോ മോഹൻലാല്‍ വര്‍ക്കൗട്ട് ചെയ്യുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. എന്തായാലും നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ച്‌ രംഗത്തു വന്നിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.