പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്ന ശേഷം വീട് വിട്ടിറങ്ങി; ആറ് വയസ്സുകാരനായ മകനൊപ്പം വീട് വിട്ടത് മാനസികാസ്വാസ്ഥ്യമുള്ളള യുവതി; കൊല്ലപ്പെട്ടത് പുതുപ്പളളിയിലെ ഓട്ടോഡ്രൈവര്‍

പുതുപ്പള്ളി പയ്യപ്പാടിയില്‍ നിന്നും ജാഗ്രതന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

പുതുപ്പള്ളി: പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങി.

കൊല്ലപ്പെട്ട പടനിലത്ത് മാത്യു ഏബ്രഹാം( സിജു )

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവങ്ങള്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതിന് ദൃക്‌സാക്ഷികളുണ്ട്. രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിച്ചു. പഞ്ചായത്ത്് അംഗം ശാന്തമ്മയും ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ളള പൊലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഗതിമന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുതിയെ സിജി വിവാഹം കഴിക്കുകയായിരുന്നുവെന്ന്് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വ്േഷണം ആരംഭിച്ചു.

Hot Topics

Related Articles