കരിയറിലെ ഏറ്റവും വലിയ വിജയം; നായകനും സംവിധായകനും സമ്മാനങ്ങളും പ്രഖ്യാപിച്ച് മുറൈ നിര്‍മ്മാതാവ്

ഹൈദരാബാദ് : തെലുങ്ക് യുവതാരം തേജ സജ്ജയ്ക്ക് കരിയറിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ ഹനു-മാന്‍.40 കോടി ബജറ്റില്‍ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 300 കോടിയില്‍ ഏറെയാണ്. ഇപ്പോഴിതാ തേജ സജ്ജയുടെ അടുത്ത ചിത്രവും ബോക്സ് ഓഫീസില്‍ പണം വാരുകയാണ്. കാര്‍ത്തിക് ഗട്ടംനേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം മിറൈ ആണ് അത്. ചിത്രത്തിന്‍റെ വിജയത്തില്‍ നായകനും സംവിധായകനും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് നിര്‍മ്മാതാവ്.

Advertisements

ഈ മാസം 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. മലയാളമുള്‍പ്പെടെ ബഹുഭാഷകളില്‍ എത്തിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിനൊപ്പം ഹിന്ദി പതിപ്പും ബോക്സ് ഓഫീസില്‍ നല്ല പ്രകടനം നടത്തുന്നുണ്ട്. തെലുങ്ക് പതിപ്പിന്‍റെ ഇതുവരെയുള്ള ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 50.87 കോടിയും ഹിന്ദി പതിപ്പിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 13.05 കോടിയുമാണ്.

Hot Topics

Related Articles