പാലായിൽ കേരള കോൺഗ്രസിന്റെ പരാതിയിൽ യുവാവിന്റെ അറസ്റ്റ് ; ജോസ് കെ മാണിയ്ക്കും കേരള കോൺഗ്രസിനും താക്കീതുമായി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ; വീഡിയോ കാണാം

കോട്ടയം : പാലായിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിഷേധവും താക്കീതുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. കേരള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും സോഷ്യൽ മീഡിയയിൽ വിമർശിച്ചതിന്റെ പേരിലാണ് പാലായിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സഞ്ജയ് സക്കറിയയെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത്. ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

Advertisements

ജയിലിൽ നിന്ന് പുറത്തിറങ്ങിയ സഞ്ജയ്‌യെ സ്വീകരിക്കാനും ഇദേഹത്തെ വീട്ടിലെത്തി സന്ദർശിക്കാനും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷും എത്തിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജോസ് കെ മാണിയ്ക്കും , കേരള കോൺഗ്രസിനും അതിരൂക്ഷമായ വിമർശനവും , താക്കീതുമായി രംഗത്ത് എത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കള്ളക്കേസും ജയിൽ വാസവും കൊണ്ട് കോൺഗ്രസിനെ തകർക്കാം എന്ന് കേരള കോൺഗ്രസ് കരുതേണ്ടെന്ന് അദേഹം ഫെയ്സ്ബുക്ക് വീഡിയോയിൽ പറയുന്നു. ഏത് രീതിയിൽ കോൺഗ്രസിനെ നേരിടാൻ ശ്രമിച്ചാലും അതേ രീതിയിൽ തിരിച്ചടിക്കാൻ കരുത്തുള്ള പ്രസ്ഥാനവും , പ്രവർത്തകരും പാർട്ടിയ്ക്കുണ്ടെന്ന് ജോസ് കെ.മാണി മറക്കരുത്. പാലായിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സഞ്ജയ് സക്കറിയയെ വ്യാജ കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച പൊലീസ് , എന്നാൽ സഞ്ജയുടെ ഭാര്യയും മാതാവും നൽകിയ പരാതി പക്ഷേ കണ്ട ഭാവം വച്ചിട്ടില്ല. കോട്ടയത്ത് തന്നെ രണ്ട് നീതിയാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഈ സാഹചര്യത്തിൽ പാലായിലെ കോൺഗ്രസുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ഇനി കോൺഗ്രസ് പാർട്ടി കയ്യും കെട്ടി നോക്കി നിൽക്കില്ല. കേരള കോൺഗ്രസിന്റെ ഗുണ്ടായിസത്തിന് അതേ ഭാഷയിൽ തന്നെ തിരിച്ചടി നൽകാൻ കോൺഗ്രസിന് ചുണക്കുട്ടികൾ ഉണ്ടെന്നും അദേഹം പറഞ്ഞു.

Hot Topics

Related Articles