ഹൈദരാബാദ് : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേടിയ കന്നി ഇരട്ട സെഞ്ചുറിയുടെ (209) ബലത്തില്‍ ഇന്ത്യ 209 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ജയ്സ്വാൾ മാത്രമാണ് 35 റണ്ണിന് മുകളിൽ എടുത്തത്. 290 പന്തിൽ ഏഴ് സിക്സും 19 ഫോറും അടിച്ച ജയ് സ്വാൾ 209 റൺ എടുത്ത് പുറത്തായി. ആൻഡേഴ്സണിൻ്റെ പന്തിൽ ബ്രയ്സ്റ്റോ ക്യാച്ച് എടുത്ത് എട്ടാമനായാണ് ജയ് സ്വാൾ പുറത്തായത്. ജയ്സ്വാൾ പുറത്തായ ശേഷം ഇന്ത്യൻ വാലറ്റം 13 റൺ മാത്രമാണ് നേടിയത്. രോഹിത് ശർമ്മ (14) , ഗിൽ (34) , അയ്യർ (27) , പട്ടി ദാർ (32) , അക്സർ പട്ടേൽ (27) , ശ്രീകാർ ഭരത് (17) , അശ്വിൻ (20) , ബുംറ (6) , മുകേഷ് (0) എന്നിവരാണ് പുറത്തായത്. കുൽദീപ് പുറത്താകാതെ എട്ട് റൺ എടുത്തു. ആൻഡേഴ്സൻ 25 ഓവറിൽ 47 റൺ വഴക്കി 3 വിക്കറ്റ് എടുത്തു. പുതുമുഖ സ്പിന്നർ ഷൊഹൈബ് ബഷീർ , റഹ്മാൻ അഹമ്മദ് എന്നിവർ മുന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ വിക്കറ്റിൽ തന്നെ ഇംഗ്ലണ്ട് പ്രത്യാക്രമണം ആരംഭിച്ചു. ആറ് ഓറവറിൽ ഇംഗ്ലണ്ട് 32 റൺ എടുത്തിട്ടുണ്ട്. 8 പന്തിൽ 17 റണ്ണുമായി ബെൻ ഡക്കറ്റും , 28 പന്തിൽ 15 റണ്ണുമായി സാക്ക് ക്രാവ്‌ലിയുമാണ് ക്രീസിൽ.