കോവളം: റോഡ് മുറിച്ച് കടക്കവെ കാല്നടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കോവളം മുട്ടയ്ക്കാട് കമുകിൻകുഴി റോഡ് ഉത്രം നിവാസില്‍ രാജേന്ദ്രൻ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഏഴോടെയാണ് അപകടം. കാരോട് -കഴക്കൂട്ടം ബൈപ്പാസില്‍ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തുനിന്ന് കോവളം റൂട്ടിലേക്ക് വരുകയായിരുന ഉച്ചക്കട സ്വദേശിയുടെ കാറിടിച്ചാണ് അപകടം. തലയ്ക്ക് ഗുരുതരപരിക്കേറ്റ രാജേന്ദ്രൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. കോവളം പോലീസെത്തി മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവളം പോലീസ് കാർ കസ്റ്റഡിയിലെടുത്തു. ഭാര്യ: ആശ. മക്കള്‍: അഭിരാജ്, ആതിര.
Advertisements