കോവളം വാഴമുട്ടം ഹൈസ്കൂളിൽ വായനാ വാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

തിരുവനന്തപുരം : കോവളം വാഴമുട്ടം ഗവ. ഹൈസ്കൂളിൽ
വായനാവാരാചരണത്തിന്റെ സമാപനചടങ്ങും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡവലപ്മെന്റ് കമ്മീഷണർ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഡോ. പി.അജികുമാർ വിദ്യാർത്ഥികളുമായി വായനാ വാരാചരണ സംവാദം നടത്തി. പി.റ്റി.എ പ്രസിഡന്റ് അനീഷ്കുമാർ അധ്യക്ഷത വഹിച്ചു.

Advertisements

ഹെഡ്മിസ്ട്രസ് ശ്രീജ ജി. എസ്., അധ്യാപകരായ എ.ഷജീർ, കെ.വി.ഷാജി, എ.ജെ.സജീന, സ്റ്റാഫ് സെക്രട്ടറി ഡി.ബിനു എന്നിവർ സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ സാഹിത്യ മൽസരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

Hot Topics

Related Articles