കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിൽ പള്ളിവേട്ട ഇന്ന്; നാളെ ആറാട്ട്

കുറവിലങ്ങാട് : കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ ആറാട്ടോടുകൂടി സമാപിക്കും. പള്ളിവേട്ട ദിവസമായ ഇന്ന് രാത്രി ഏഴിന് നൃത്തസന്ധ്യ, 7.30 ന് ഭക്തിഗാനമേള, 8:30 ന് പള്ളിവേട്ട പുറപ്പാട്, 9 .30 ന് പള്ളിവേട്ട എതിരേൽപ്പ് തുടർന്ന് വലിയവിളക്ക് വലിയകാണിക്ക എന്നിവ നടക്കും. ആറാട്ട് ദിവസമായ നാളെ രാവിലെ 9 ന് ഓച്ചിറ പരബ്രഹ്മ ഭജൻസ് അവതരിപ്പിക്കുന്ന നാമജപലഹരി. 11-30 ന് തിരുവോണ പൂജദർശനം. 12 30 ന് ആറാട്ട് സദ്യ. വൈകുന്നേരം 6 ന് കോഴാ ശ്രീനാരായണ പ്രാർത്ഥനാ മന്ദിരത്തിൽ നിന്നും വിളക്ക്, താലപ്പൊലി ഘോഷയാത്ര.7 ന് കൊടിയിറക്ക്, 8ന് ആറാട്ട്. 8.30 ന് ആറാട്ട് എതിരേല്പ്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

Advertisements

Hot Topics

Related Articles