നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മെഡിക്കല്‍കോളജില്‍ റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു. വെള്ളിപറമ്പിലാണ് വീട്. മൃതദേഹം മെഡിക്കല്‍കോളജ് അത്യാഹിത വിഭാഗത്തില്‍.

Advertisements

കോഴിക്കോട് ജനിച്ചു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ല്‍ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1985 – 87 കാലങ്ങളില്‍ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷന്‍, കുട്ടിസ്രാങ്ക്… എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ് കോഴിക്കോട് ശാരദ.

Hot Topics

Related Articles