കോഴിക്കോട് നാദാപുരത്ത് നിന്നും ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സ്റ്റീല്‍ കണ്ടെയ്നറുകള്‍ കണ്ടെത്തി

കോഴിക്കോട്: നാദാപുരത്തുനിന്ന് ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സ്റ്റീല്‍ കണ്ടെയ്നറുകള്‍ കണ്ടെത്തി. നാദാപുരം മുടവന്തേരി തേര്‍കുന്നുമ്മലില്‍ മലയന്റവിട
മൂസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് 21 സ്റ്റീല്‍ കണ്ടെയ്നറുകള്‍ കണ്ടെത്തിയത്.

Advertisements

പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ തൊഴിലാളികളാണ് ഇവ കണ്ടെത്തിയത്. നാദാപുരം സിഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് കണ്ടെയ്നറുകള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles