കോഴിക്കോട് ബിരുദ വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; ആക്രമണത്തിന് കാരണം പ്രണയനൈരാശ്യമെന്ന് യുവാവിന്റെ മൊഴി

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ആത്മഹ്യക്ക് ശ്രമിച്ചത് പ്രണയനൈരാശ്യം മൂലമെന്ന് യുവാവിന്റെ മൊഴി. നാദാപുരം പേരോട് സ്വദേശിയും ബികോം വിദ്യാര്‍ത്ഥിനിയുമായ നഹീമയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. കോളജ് വിട്ട് വരും വഴി കുറ്റ്യാടി മൊകേരി സ്വദേശി റഫ്‍നാസ് ( 22) നഹീമയ വെപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

Advertisements

ബൈക്കില്‍ കാത്തിരുന്ന റഫ്‍നാസും നീഹമയുമായി റോഡില്‍ വച്ച്‌ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.  വെട്ടുകത്തികൊണ്ടുളള ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനു കാരണം പ്രണയ നൈരാശ്യമെന്ന് ആക്രമണം നടത്തിയ റഫ്‍നാസ് പൊലീസിന് മൊഴി നല്‍കി.

Hot Topics

Related Articles