ബാലുശ്ശേരിയില്‍ ഉഗ്ര ശബ്ദത്തോടെ മലവെള്ളം; ഭീതിയില്‍ ജനങ്ങള്‍; സ്ഥലത്ത് പരിശോധന നടത്തി ഫയര്‍ഫോഴ്‌സ് സംഘം

കോഴിക്കോട് : ബാലുശ്ശേരിയില്‍ മലവെള്ളം ഭൂമിയിലേക്ക് വലിയ ശബ്ദത്തോടെ ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. സംഭവം ശ്രദ്ധയില്‍ പെടുത്തിയതോടെ പേരാമ്ബ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് വിലങ്ങാട് മഞ്ഞചീളില്‍ ഇന്നലെ ഉരുള്‍പൊട്ടിയിരുന്നു. ഉരുള്‍പൊട്ടിയ സ്ഥലം കോഴിക്കോട് കളക്ടർ ഉള്‍പ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തുകയായിരുന്നു.

Advertisements

വയനാട്ടില്‍ ഉണ്ടായതിന് സമാനമായ ഉരുള്‍ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങള്‍ ജാഗ്രത പാലിച്ചതിനാല്‍ ആളപായം ഒഴിവാക്കാനായി. ഒരു പ്രദേശത്തിൻ്റെ ഘടനയും അതിരുകളും മാറ്റി വരച്ചാണ് പ്രകൃതി താണ്ഡവമാടിയത്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്ബത് തവണ ഉരുള്‍ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകള്‍ ഭാഗികമായി തകർന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.