കോഴിക്കോട് 500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട്: നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തില്‍ നല്‍കിയ തുകയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി മോളത്ത് വീട്ടില്‍ എം.എച്ച്‌. ഹിഷാം(36), കൂടരഞ്ഞി തോണിപ്പാറ വീട്ടില്‍ അമല്‍ സത്യന്‍(29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നരിക്കുനിയിലെ ഐക്യു മൊബൈല്‍ ഹബ്ബ് എന്ന കടയില്‍ മണി ട്രാന്‍സഫറിനായി കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകളില്‍ 14 കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പ്രതികള്‍ ഉള്‍പ്പെടെ കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. കള്ളനോട്ട് കൈമാറ്റത്തിനായി വലിയ റാക്കറ്റ് തന്നെ പ്രവൃത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles