കോഴിക്കോട്: കോഴിക്കോട് കാരശേരി പഞ്ചായത്തിലെ എണ്ണങ്കല്‍ ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്. ഡ്രൈവര്‍ പോക്കര്‍, സഹായി പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കാലിനാണ് പരിക്കേറ്റിട്ടുള്ളത്.
അപകടത്തെ തുടര്‍ന്ന് ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഇരുവരേയും നാട്ടുകാരും ഫയര്‍ ആന്‍റ് റെസ്ക്യൂ സംഘവം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആദ്യ പോക്കറിനേയും പിന്നീട് പ്രകാശനേയും പുറത്തെടുത്തു. ഇരുവരേയും മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാരശ്ശേരി പഞ്ചായത്തിലെ കല്ലേങ്ങല്‍ എന്ന സ്ഥലത്തുള്ള കുന്നിന് മുകളിലെ ക്വാറിയില്‍ നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്നു ലോറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെങ്കുത്തായ ഇറക്കം ഇറങ്ങ് വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വണ്ടിക്കുള്ളില്‍ കുടുങ്ങിപ്പോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാരും മുക്കം അഗ്നിരക്ഷാസേനയും ചേര്‍ന്ന് വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നത്.