കോഴിക്കോട് ക്രഷറില്‍ നിന്ന് കല്ല് തെറിച്ചു വീണു; ഗർഭിണിക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാലില്ലാപുഴയില്‍ ക്രഷറില്‍ നിന്ന് കല്ല് തെറിച്ചു വീണ് ഗർഭിണിക്ക് പരിക്ക്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണില്‍ ഫർബിനക്കാണ് പരിക്കേറ്റത്. വീട്ടിലെ മുറിയില്‍ കിടക്കുകയായിരുന്നു ഫർബിന.

Advertisements

ക്രഷറില്‍ നിന്ന് തെറിച്ചു വീണ കല്ല് വീടിന്‍റെ ഓട് തകർത്ത് മുറിയില്‍ വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. ഫർബിനെ അരീക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. മുമ്ബും സമാന സംഭവുണ്ടായെന്നും ആരോപണമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.