കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് മരുന്ന് ക്ഷാമം. മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്നു വിതരണം നിലച്ചതോടെ മരുന്നിനായി രോഗികള്‍ നെട്ടോട്ടത്തിലാണ്. മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല. മരുന്ന് ലഭിക്കാതായതോടെ വലിയ ബുദ്ധിമുട്ടാണ് ഡയാലിസിസ് രോഗികള്‍ നേരിടുന്നത്.
ബീച്ച് ആശുപത്രിയിലും കഴിഞ്ഞ മൂന്നു മാസമായി ഡയാലിസിനു ആവശ്യമായ മരുന്നില്ല. പരാതിയുമായി രോഗികളും ബന്ധുക്കളും ഡി എം ഓ യെ കണ്ടു. ഡയാലിസിസ് മരുന്ന് കാരുണ്യ മെഡിക്കല്‍ ഷോപ്പുകളിലും കിട്ടാനില്ലെന്നതാണ് പ്രതിസന്ധി കൂട്ടുന്നത്. മരുന്ന് വിതരണക്കാർ മെഡിക്കല്‍ കോളേജിലേക്ക് മരുന്ന് വിതരണം നിർത്തിയിട്ട് അഞ്ച് ദിവസം കഴിഞ്ഞു. മരുന്നു വിതരണക്കാര്‍ക്കുള്ള കുടിശ്ശിക എണ്പതു കോടി രൂപയിലധികമായതോടെയാണ് മരുന്നു വിതരണം നിര്‍ത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല. ഇതോടെ ഉയര്‍ന്ന വില കൊടുത്ത് പുറത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നു വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികള്‍. പലർക്കും ഇതിനുളള സാമ്ബത്തിക സ്ഥിതിയുമില്ലെന്നതാണ് നേരിടുന്ന പ്രതിസന്ധി.