നാദാപുരത്ത് കിണർ ശുചീകരിച്ച്‌ കയറുന്നതിനിടെ കയർ പൊട്ടി കിണറ്റില്‍ വീണു; തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

കോഴിക്കോട്: കോഴിക്കോട് നാദാപുരം വെള്ളൂരില്‍ കിണറില്‍ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കിണർ ശുചീകരിച്ച്‌ കയറുന്നതിനിടെ കയർ പൊട്ടി കിണറ്റില്‍ വീഴുകയായിരുന്നു. കോടഞ്ചേരി സ്വദേശി കൊയമ്പ്രത്ത് താഴകുനി ഗണേശൻ (48) ആണ് അപകടത്തില്‍ പെട്ടത്.

Advertisements

വെളളൂർ കോരിച്ചിക്കാട്ടില്‍ ദാമോദരൻ എന്നയാളുടെ വീടിനോട് ചേർന്ന കിണറിലാണ് അപകടം നടന്നത്. നാദാപുരം സ്റ്റേഷൻ ഫയർ ഓഫീസർ എസ് വരുണിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗണേശനെ ആശുപത്രിയിലേക്ക് മാറ്റിയതായി അഗ്നിരക്ഷാ സേന അറിയിച്ചു.

Hot Topics

Related Articles