ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ വീടിന് മുകളിലേക്ക് മരം വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് പന്തീരാങ്കാവില്‍ വീടിന് മുകളില്‍ മരം വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പുത്തൂർമഠം വടക്കേ പറമ്ബില്‍ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. അടുത്ത പറമ്ബില്‍ ജെസിബി ഉപയോഗിച്ച്‌ മണ്ണ് മറ്റുന്നതിനിടെ വീടിന് മുകളിലേക്ക് പന മരം വീണാണ് അപകടം. കൂടെ ഉണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകള്‍ ആരാധനയ്ക്കും പരുക്കേറ്റു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. പരുക്കേറ്റ ചിരുതക്കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് വീടിന് മുകളില്‍ വീണ മരം മുറിച്ചു മാറ്റി.

Advertisements

Hot Topics

Related Articles