കോഴിക്കോട് ഒന്നാം വർഷ കോളേജ് വിദ്യാർഥിക്ക് നേരെ റാഗിങ്; ആറ് പേർക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികള്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പില്‍ താനിക്കുന്നത് വീട്ടില്‍ വിഷ്ണുവിനെയാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം കൂടാതെ കണ്ടാലറിയുന്ന മറ്റു നാലു വിദ്യാർഥികളും ചേർന്ന് പീഡിപ്പിച്ചത്.

Advertisements

തലയ്ക്ക് പിന്നിലും വലത് കാല്‍ തുടയിലും പരിക്കുണ്ട്. കൂളിംഗ് ഗ്ലാസ് അഴിച്ച്‌ മാറ്റി മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇക്കഴിഞ്ഞ 14 ന് വൈകിട്ട് 6.45നാണ് സംഭവം. കോളേജിലെ സാംസ്കാരിക പരിപാടിയില്‍ കൂളിങ് ഗ്ലാസ് ധരിച്ച്‌ വിഷ്ണു ഡാന്‍സ് കളിച്ചിരുന്നു. ഇതെ തുടര്‍ന്ന് വിഷ്ണവുമായി ആറംഗം സംഘം തര്‍ക്കത്തിലേര്‍പ്പെടുകയും കൂളിങ് ക്ലാസ് അഴിച്ചുമാറ്റിയശേഷം സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇന്നലെ വൈകിട്ട് 5.23 നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ നടപടി സ്വീകരിച്ചെന്ന് സിസ്റ്റര്‍ ഷൈനി ജോര്‍ജ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്നും ആറു വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തുവെന്നും ഷൈനി ജോര്‍ജ് പറഞ്ഞു. കോളജില്‍ റാഗിങ് വിരുദ്ധ സെല്‍ ശക്തമാണെന്നും ആദ്യമാണ് ഇത്തരം സംഭവമെന്നും അവര്‍ പറഞ്ഞു.

Hot Topics

Related Articles