അധ്യാപക നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണമെന്ന ഖാദർ കമ്മീഷൻ ശുപാർശ ഉടൻ നടപ്പാക്കണം: കെ.പി.എം.എസ്.

ഏറ്റുമാനൂർ: ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ
ശവളം കെടുക്കുന്ന വിദ്യാഭ്യാസ മേഖലയിലെ
അധ്യാപക നിയമനങ്ങൾ പി.എസ്.സി.ക്ക്
വിടണമെന്ന ഡോ. എം.എ. ഖാദർ ചെയർമാനായുള്ള ഖാദർ കമ്മീഷൻ ശുപാർശ ഉടൻ നടപ്പാക്കണമെന്ന് കേരള പുലയർ മഹാസഭ (കെ.പി.എം.എസ് ) സംസ്ഥാന കമ്മറ്റി
ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1960-ൽ സർക്കാർ സസ്പെൻഡ് ചെയ്ത കേരളാ വിദ്യാഭ്യാസ നിയമത്തിലെ (കെ.ഇ.ആർ.) 11-ാംവകുപ്പ് പുനസ്ഥാപിച്ച് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അധ്യാപക . അനധ്യാപക നിയമനങ്ങളിൽ പട്ടിക ജനതക്ക്
മതിയായ പ്രാതിനിധ്യം ഉറപ്പക്കാക്കി നിലവിലെ സാമൂഹിക അസമത്വവും നീതി നിഷേധവും അവസാനിപ്പിക്കണം. വിദ്യാർഥികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാവിധ ഗ്രാൻ്റുകളും കാലോചിതമായി വർദ്ധിപ്പിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് വരുമാനപരിധി നോക്കാതെ നിർബന്ധമായും ഹോസ്റ്റൽ സൗകര്യം അനുവദിക്കണം.

Advertisements

പട്ടിക ജനതയുടെ സംവരണത്തിൽ മേൽത്തട്ട്, കീഴ്‌തട്ട് നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്ന ഘട്ടത്തിൽ കീഴ്ത്തട്ടിലെ അപേക്ഷകൻ ജോലിക്ക് അർഹൻ അല്ലെങ്കിൽ, പട്ടികജാതിയിലെ മേൽത്തട്ടു കാർക്ക് തന്നെ നൽകുന്നതിനും അതുവഴി പട്ടിക ജനതയ്ക്ക് സംവരണം നഷ്ടപ്പെടുകയില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് വി. കെ .ബാബു, ജനറൽ സെക്രട്ടറി എൻ. ടി.വേലായുധൻ, വർക്കിങ് പ്രസിഡന്റ് പി.സി. ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. സതീശൻ, എം. കെ .തങ്കപ്പൻ,വി.ഡി. ദിലീപ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.