കേരളത്തിന്റെ ഉരുക്ക് വനിത;പൊരുതുന്ന സ്ത്രീത്വത്തിന് മാതൃകയായ കെ ആർ ഗൗരിയമ്മ ഓർമയായിട്ട് ഇന്ന് രണ്ടുവര്‍ഷങ്ങൾ

ആലപ്പുഴ :1919 ജൂലൈ 14 നായിരുന്നു ഗൗരിയമ്മയുടെ ജനനം. ആദ്യ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല ദ്വയാംഗ മണ്ഡലത്തില്‍ ജനറല്‍ സീറ്റില്‍ മത്സരിച്ചാണ് തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. പരാജയപ്പെട്ടെങ്കിലും പിന്നീട് പലതവണ വിജയിച്ചു. 1957ല്‍ ഇ എം എസ് മന്ത്രിസഭയില്‍ റവന്യൂമന്ത്രിയായ ഗൗരിയമ്മയ്ക്കായിരുന്നു കാര്‍ഷികബന്ധ നിയമം അവതരിപ്പിക്കാനുള്ള നിയോഗം.

Advertisements

1987ലെ ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് അഴിമതിനിരോധന നിയമവും വനിതാ കമീഷന്‍ നിയമവും അവതരിപ്പിച്ചതും ഗൗരിയമ്മ തന്നെ. 50 വര്‍ഷം നിയമസഭാംഗമായി. ആറുതവണ മന്ത്രിയായി. മികച്ച ഭരണാധികാരിയെന്ന നിലയില്‍ കഴിവുതെളിയിച്ചു.1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പുന:സംഘടിപ്പിച്ചപ്പോള്‍ സിപിഐ എമ്മിനൊപ്പം നിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭര്‍ത്താവും കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി വി തോമസ് സിപിഐയിലും. വലതുപക്ഷ വ്യതിയാനത്തെയും ഇടതുപക്ഷ അതിസാഹസികതയെയും ചെറുത്തുതോല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഗൗരിയമ്മ ഇടക്കാലത്ത് പാര്‍ടിയില്‍നിന്ന് അകന്നു.

എങ്കിലും സിപിഐ എമ്മിലേക്കു തിരികെ വരണമെന്ന അന്ത്യാഭിലാഷം സഫലമാകാതെയാണ് കെ ആര്‍ ഗൗരിയമ്മ 2021 മെയ് 11ന് വിടപറഞ്ഞത്. 2015 ആഗസ്ത് 19ന് പി കൃഷ്ണപിള്ളദിനത്തില്‍ പാര്‍ട്ടിയിലേക്കു തിരിച്ചുവരാന്‍ അവര്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയില്‍ ഉടലെടുത്ത ചില തര്‍ക്കങ്ങള്‍ ആ നിര്‍ണായകമായ സംഭവത്തിന് വിലങ്ങുതടിയായി.

എങ്കിലും തന്റെ മൃതദേഹം പി കൃഷ്ണപിള്ളയും പുന്നപ്ര- വയലാര്‍ സമരസേനാനികളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ത്യവിശ്രമം കൊളളുന്ന വലിയചുടുകാട്ടില്‍ സംസ്കരിക്കണമെന്നും ചെങ്കൊടി പുതപ്പിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയോട് ഗൗരിയമ്മ പറഞ്ഞിരുന്നു.

സമ്പന്നതയില്‍ ജനിച്ചിട്ടും അനീതികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പോരാട്ടത്തിന്റെ പന്ഥാവ് വെട്ടിത്തുറന്ന് പാവങ്ങളുടെ പക്ഷം ചേരുകയുമായിരുന്നു ഗൗരിയമ്മ. അയിത്തവും ജന്മിവാഴ്ചയും നിലനിന്ന ആലപ്പുഴയില്‍ കയര്‍ ഫാക്ടറിത്തൊഴിലാളികളുടെയും തോട്ടിപ്പണിക്കാരുടെയും കുടികിടപ്പുകാരുടെയും ഇടയിലേക്ക് വഴികാട്ടിയായി അവർ ഇറങ്ങി വന്നു.
പൊരുതുന്ന സ്ത്രീത്വത്തിന് മാതൃകയായി ഇന്നും ജന മനസ്സിൽ ഗൗരിയമ്മയുണ്ട്.

Hot Topics

Related Articles