കോട്ടയം: കെ-റെയില്‍ പദ്ധതിക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ മാര്‍ച്ച് 29, 30,31 തീയതികളിലായി നടത്തുന്ന പദയാത്ര മാർച്ച് 29 ചൊവ്വാഴ്ച മാടപ്പള്ളിയില്‍നിന്നും ആരംഭിക്കും. മാടപ്പള്ളി മണ്ഡലത്തിലെ മാമ്മൂട് കവലയില്‍ രാവിലെ 9ന് നടക്കുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ യാത്ര ഉദ്ഘാടനം ചെയ്യും.
വഴീപ്പടി, എഴുത്തുപള്ളി, കൊട്ടാരംകുന്ന്, കണ്ണന്‍ചിറ വഴി ഉച്ചയോടെ യാത്ര ഞാലിയാകുഴിയില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.30ന് നാല്‍ക്കവലയിലെത്തുന്ന പദയാത്ര കൊല്ലാട് ബോട്ടുജട്ടി, കഞ്ഞിക്കുഴി വഴി കോട്ടയത്ത് സമാപിക്കും. 5.30ന് തിരുനക്കരയില്‍ നടക്കുന്ന സമാപന സമ്മളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സെക്രട്ടറി എസ് .സുരേഷ് മുഖ്യ പ്രഭാഷണം നടത്തും 30ന് രാവിലെ 9ന് കുഴിയാലിപ്പടിയില്‍ ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൂവത്തുംമൂട്, കരിമ്പനപ്പാലം, വെള്ളൂരാറ്റികവല, കണ്ടന്‍ചിറ, പേരൂര്‍കവല, പടിഞ്ഞാറേനടയിലെത്തത്തി ഉച്ചവിശ്രമം. തുടര്‍ന്ന് 2.30ന് രത്‌നഗിരിയില്‍നിന്നും വെമ്പള്ളി, കുര്യം വഴി കുറവിലങ്ങാട് സമാപിക്കും.
സമാപന സമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ സംസാരിക്കും.31ന് ഉച്ചയ്ക്ക് 2.30ന് ഞീഴൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബിജെപി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്യും. തുരുത്തിപ്പള്ളി, മഠത്തില്‍പ്പറമ്പ്, അറുനൂറ്റിമംഗലം, കുന്നപ്പിളളി വഴി പെരുവയില്‍ സമാപിക്കും.സമാപന സമ്മേളനം ദേശിയ സമിതി അംഗം പി കെ കൃഷ്ണദാസ് ഉത്‌ഘാടനം ചെയ്യും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ , സി.കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബി .ഗോപാലകൃഷ്ണൻ,ഡോ.ജെ പ്രമീളാദേവി, സംസ്ഥാന സെക്രെട്ടറിമാരായ അഡ്വ.ടി.പി. സിന്ധുമോൾ , സന്ദീപ് വാര്യര്‍ എന്നിവര്‍ പ്രസംഗിക്കും.
വിവിധ സ്വീകരണ പരിപാടികളില്‍ ബിജെപി നേതാക്കളായ അഡ്വ ജി രാമൻ നായർ ,എന്‍. ഹരി,അഡ്വ. നോബിള്‍ മാത്യു,അഡ്വ. പി.ജെ. തോമസ്, എന്‍.കെ. ശശികുമാ,ര്‍,പി.ജി. ബിജുകുമാര്‍, എസ് .രതീഷ് എന്നിവര്‍ സംസാരിക്കും.