എന്ത് വില കൊടുത്തും കെ റെയിലിനെ പ്രതിരോധിക്കും:വി.ഡി. സതീശൻ

കോട്ടയം: കേരളത്തെ രണ്ടായി കീറിമുറിച്ച് ജനജീവിതം താറുമാറാക്കുന്ന സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമാക്കിയുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കെ റെയിൽ തട്ടിപ്പ് പദ്ധതി എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന കെ റെയിൽ വിരുദ്ധ പ്രതിഷേധ ജനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു.

Advertisements

കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം.എൽ.എ, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ , എം.എൽ.എ , മോൻസ് ജോസഫ് എം.എൽ.എ, മാണി സി കാപ്പൻ എം.എൽ.എ , കെ.സി. ജോസഫ് എക്സ്.എം. എൽ.എ, യു.ഡി.എഫ്. ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, അസ്സീസ് ബഡായി, പി.എ. സലിം, ജോഷി ഫിലിപ്പ്, ബിൻസി സെബാസ്റ്റ്യൻ, ടി.സി. അരുൺ, പി.എസ്.ജയിംസ് , മുണ്ടക്കയം സോമൻ, മധൻലാൽ, ടോമി കല്ലാനി, വി.ജെ. ലാലി, ബാബുകുട്ടൻ ചിറ, പി.ആർ.സോന, ഫിലിപ്പ് ജോസഫ്, ഗ്രേസമ്മ മാത്യു, പി.എസ്. രഘുറാം , പ്രിൻസ് ലൂക്കോസ്, ഫിൽസൺ മാത്യു, തോമസ് കല്ലാടൻ, ജി. ഗോപകുമാർ, പി.എസ്. സലിം, തമ്പിചന്ദ്രൻ, കെ.റ്റി. ജോസഫ്, എസ്.രാജീവ്, കുര്യൻ പി കുര്യൻ, സിബി ജോൺ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.