തിരുവനന്തപുരം: കേരളത്തിലേക്ക് പന്നികളെയും പന്നിയുടെ ഉല്‍പനങ്ങളെയും കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനും സര്‍ക്കാര്‍ വിലക്ക്.പന്നി, പന്നി മാംസം, പന്നിമാംസ ഉല്പന്നങ്ങള്, പന്നിയുടെ കാഷ്ഠം എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തേക്കുള്ള താല്‍ക്കാലിക വിലക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിരോധന ഉത്തരവെന്ന് സര്‍ക്കാര്‍ പറയുന്നു. കേരളത്തില്‍ രോഗം ബാധിക്കാത്തതിനാല്‍ സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങള്‍ ബാധകമല്ല. മനുഷ്യരിലോ, പന്നികള്‍ ഒഴികെയുള്ള മറ്റു ജന്തുവര്‍ഗങ്ങളിലോ ഈ രോഗം ഉണ്ടാകില്ല. അതിനാലാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.