കുറിച്ചി ഡിവിഷനിൽ തെളിയും വൈശാഖിന്റെ പൗർണമി ! ആദ്യ ഘട്ടത്തിന് തുടക്കമായി ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പനച്ചിക്കാട്: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് തുടക്കം കുറിച്ച പൗർണ്ണമി പദ്ധതിയിൽ ഉൾപെടുത്തി ആദ്യ ഘട്ടത്തിൽ 8 മിനി ഹൈ മസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പന്നിമറ്റത്ത് മിനി ഹൈ മസ്റ്റ് ലൈറ്റ് തെളിച്ചു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് ആദ്യ ഘട്ടത്തിൽ കുറിച്ചി പഞ്ചായത്തിലെ കലായിപടി, കല്ലുകടവ്, പനച്ചിക്കാട് പഞ്ചായത്തിലെ പന്നിമറ്റം, കൊല്ലാട് ബോട്ട് ജെട്ടി, കളത്തിക്കടവ് ഷാപ്പുപടി, നെല്ലിക്കൽ, പാച്ചിറ, പുതുപ്പള്ളി പഞ്ചായത്തിലെ ഇരവിനല്ലൂർ എന്നിവടങ്ങളിൽ മിനി ഹൈ മസ്റ്റ് ലൈറ്റുകൾ തെളിയിച്ചു. പൊതുമേഖലാ സ്ഥാപനമായ കെൽ ആണ്സ്ഥാപിച്ചത്. കൂടാതെ പനച്ചിക്കാട് പഞ്ചായത്തിലെ 4,7,17,20,21 വാർഡുകളിൽ സ്ട്രീറ്റ് ലൈൻ വലിക്കുന്നതിന് കെ.എസ്.ഇ.ബി യിലും, വിവിധ സ്ഥലങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് അനേർട്ടിന് സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും നൽകി. ഇവ രണ്ടും ഉടൻ പൂർത്തീകരിക്കും എന്ന് നിർവഹണ ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisements

പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടുന്നത് കണ്ടുപിടിക്കാനും, പ്രധാന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ റോഡിലേയ്ക്ക് സിസിടിവി ക്യാമറകൾ വച്ചിട്ടുണ്ട് എങ്കിലും രാത്രിയിൽ പ്രകാശം ഇല്ലാത്തതിനാൽ കുറ്റകൃത്യങ്ങൾ, അപകടങ്ങൾ എന്നിവ ഉണ്ടായാൽ അവ പതിയുനില്ല എന്ന പോലീസിൻ്റെയും വ്യാപാര സ്ഥാപനങ്ങളുടെയും ആവശ്യവും പരിഗണിച്ചാണ് പൗർണ്ണമി എന്ന പദ്ധതി നടപ്പാക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഡിവിഷൻ പരിധിയിൽ മൂന്ന് ഘട്ടങ്ങളിലായി എല്ലാ പ്രധാന ജംഗ്ഷനുകളിലും മിനി ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുവാൻ പരിശ്രമിക്കുന്നു എന്നും എല്ലാ പ്രധാന സ്ഥലങ്ങിലും വാർഡുകളിലും നിലാ വെളിച്ചം ഉണ്ടാവുക എന്നത് ആണ് ലക്ഷ്യം എന്നും വൈശാഖ് കൂട്ടിച്ചേർത്തു.

തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ച യോഗം, ജില്ലാ പഞ്ചായത്ത് മെംമ്പർ പികെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു, പന്നിമറ്റം സി.എസ്.ഐ പളളി വികാരി റവ ഫാ. ദാസ് ജോർജ്, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമാൻ, വൈസ്.പ്രസിഡന്റ് റോയി മാത്യൂ, മുൻസിപ്പൽ കൗൺസിലർ ധന്യാ ഗിരീഷ്, ബോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ, പന്നിമറ്റം എസ്‌.എൻ.ഡി.പി പ്രസിഡന്റ് സുധീഷ് ബാബു, സെക്രട്ടറി പ്രസാദ്, പഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ ബാബുകുട്ടി ഈപ്പൻ, കോൺഗ്രസ്സ് ബോക്ക് പ്രസിഡന്റ് എസ്‌. രാജീവ്, കോൺഗ്രസ്സ് പനച്ചിക്കാട് മണ്ടലം പ്രസിഡന്റ് ഇട്ടി അലക്സ്, കൊല്ലാട് മണ്ടലം പ്രസിഡന്റ് ജയൻ ബി മഠം, യൂത്ത്കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പളളി, സോണിയ വിനോദ്, വ്യാപാര വ്യവസായി ഭാരവാഹികളായ സജിത്ത് കേളമംഗലം, അനീഷ്, അനിയൻ, മാത്യൂ ചാണ്ടപിളള, ജോജി വർഗ്ഗീസ്, ജിനോ ടി തോമസ്സ്‌, അബു താഹിർ, തുടങ്ങിയവർ സംസാരിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.