കൊച്ചി: മകൾ നന്ദനയുടെ ഓർമകളിൽ ഗായിക കെ.എസ് ചിത്ര. മനസ് നിറയെ മകളെ കുറിച്ചുള്ള ഓർമകളാണെന്നും അതെന്നും മായാതെ നിൽക്കുമെന്നും ചിത്ര ഫേസ്ബുക്കിൽ കുറിച്ചു. നീയില്ലാതെ ജീവിതം മുന്നോട്ടുനീങ്ങുകയാണ്. പക്ഷേ അതൊരിക്കലും പഴയതുപോലെയാകില്ലെന്ന് ചിത്രപങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിൽ പറയുന്നു.
ഞങ്ങളുടെ ഹൃദയം നിറയെ നിന്നെ കുറിച്ചുള്ള ഓർമകളാണ്. അഭിമാനത്തോടെ ഞങ്ങൾ നിന്നെ കുറിച്ച് സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടുനീങ്ങുകയാണ്. പക്ഷേ അതൊരിക്കലും പഴയതുപോലെയാകില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനമോളെ സ്‌നേഹത്തോടെ സ്മരിക്കുന്നു’ ചിത്ര കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ…എന്ന പാട്ടായിരുന്നു മകൾക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് ചിത്ര നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.മകൾ പോയശേഷം കുറേ കാലത്തേക്ക് ജീവിതത്തിൽ നിന്ന് ആ പാട്ടിനെ അവർ മാറ്റിനിർത്തുകയും ചെയ്തു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002-ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. 2011-ൽ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് എട്ടു വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
നന്ദനയുടെ പിറന്നാൾ ദിനത്തിലും ചിത്ര പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങൾ വന്നുപോയാലും പ്രായം കൂടാത്തൊരിടത്ത് സ്വർഗത്തിലെ മലാഖമർക്കൊപ്പം പിറന്നാൾ ആഘോഷിക്കൂ, മകളെ മിസ് ചെയ്യുന്നുണ്ടെന്നുമായിരുന്നു ചിത്ര കുറിച്ചത്.