പാലക്കാട് : മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ (90) അന്തരിച്ചു. മുൻ യുഡിഎഫ് കൺവീനറും ധനമന്ത്രിയുമായിരുന്നു. ആറ് സംസ്ഥാനങ്ങളിൽ ഗവർണറായിട്ടുണ്ട്. മഹാരാഷ്ട്ര , നാഗാലാൻഡ് , ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി . അരുണാചൽ പ്രദേശ് , അസം , ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു .
16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു . കെ.ശങ്കരനാരായൺ: വിദ്യാർത്ഥി രാഷ്ട്രീയ കാലം തൊട്ടേ തന്റെതായ രാഷ്ട്രീയ നിലപാടുകൾ പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത രാഷ്ട്രീയക്കാരൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയ പഠന വിദ്യാർഥികൾക്ക് എന്ന്നും വലിയ പുസ്തകമായിരുന്നു കെ ശങ്കരനാരായണൻ. മഹാരാഷ്ട്ര, നാഗാലാന്റ്, ജാർഗണ്ഡ്, അസം, അരുണാചൽ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി കേരളത്തിന് പുറത്തും ജനങ്ങളെ സേവിച്ചു. 1986 മുതൽ 2001 വരെ 16 വർഷക്കാലം യുഡിഎഫ് കൺവീനറായിരുന്നു. 1977-78 കാലത്ത് കൃഷി സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായും ചുമതല വഹിച്ചിച്ചു. 2001 മുതൽ 2004 വരെ ധനകാര്യ എക്സൈസ് വകുപ്പുകളുടെ മന്ത്രിയായിരുന്നു.
തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ ഏറ്റവും അടുത്ത അനുയായിരുന്നു. 8 തവണനിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം 4 വട്ടവും ജയിച്ചു. തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികൻ ആയിരുന്നു. തന്റെ തട്ടകമായ പാലക്കാട് പാർട്ടിയെ വളർത്താൻ വിയർപ്പൊഴുക്കി ഒരു നേതാവിനെ കൂടിയാണ് പാലക്കാടിന് നഷ്ടമാകുന്നത്. പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ച കാലഘട്ടം പാലക്കാട് കോൺഗ്രസിന്റെ തന്നെ സുവർണ്ണ കാലഘട്ടമായിരുന്നു.
1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ദേശീയ രാഷ്ട്രീയത്തിലും ശോഭിക്കാനായി. കോൺഗ്രസിലെ ഗ്രൂപ്പ് പോരിനിടയിലും കെ ശങ്കര നാരായണനൊപ്പം അണികളും നേതാക്കളും ഉണ്ടായിരുന്നു. ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിലായിരുന്നു ശങ്കരനാരായണന്റെ ജനനം. രാധയാണ് ഭാര്യ. മകൾ: അനുപമ. അനുപമം ജീവിതം അദ്ദേഹത്തിന്റെ ആത്മകഥയാണ്.
വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി.
പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.
1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു.
1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.