കെ എസ് ഈ ബി ഓഫിസേഴ്സ് അസോസിയേഷൻ നേതാവ് കെ. എസ്. സജീവ് വിരമിക്കുന്നു

കോട്ടയം : കെ എസ് ഈ ബി ഓഫിസേഴ്സ് അസോസിയേഷൻ സെൻട്രൽ സോണൽ സെക്രട്ടറി കെ. എസ്. സജീവ് ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു.24 വർഷത്തെ സേവനത്തിന് ശേഷം
കോട്ടയം 66 കെ വി സബ്‌സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ എഞ്ചിനീയറായാണ് വിരമിക്കുന്നത്.

Advertisements

കണ്ണൂർ, കുറുപ്പന്തറ, കോട്ടയം സെൻട്രൽ, നാട്ടകം എന്നിവിടങ്ങളിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്നു.
എസ്. എഫ്. ഐ. കോട്ടയം ജില്ലാ സെക്രട്ടറി, മഹാത്മാഗാന്ധി സർവ്വകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. ഇപ്പോൾ കെ എസ് ഈ ബി ഓഫിസേഴ്സ് അസോസിയേഷൻ സെൻട്രൽ സോണൽ സെക്രട്ടറിയാണ്.

Hot Topics

Related Articles