കോട്ടയം : കോവിഡ് 19 അനിയന്ത്രിതമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റിവയ്ക്കുകയോ ഓൺലൈനായി നടത്താൻ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രതികൂല സാഹചര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് ഉത്തരവാദിത്വപ്പെട്ടവർ സ്വീകരിച്ചിരിക്കുന്നത്.
മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയുള്ള ഒരു തീരുമാനമാണ് ഉണ്ടാകേണ്ടത്.വിദ്യാർഥികളുടെ ജീവിതത്തിന്റെ പ്രശ്‌നം കൂടിയാണിത്. ആയതിനാൽ ഓൺലൈൻ പരീക്ഷകളുടെ സാധ്യത പരിശോധിച്ച് അതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡന്റ് നോയൽ ലൂക്കിന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി കൂടിയ കെ എസ് സി ജില്ലാ നേതൃ യോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. അശ്വിൻ പടിഞ്ഞാറേക്കര, മെൽബിൻ പറമുണ്ട,ടോം ജോസഫ്,ടോം ആന്റണി ജെയ്‌സൺ ജോസഫ് , റോഷൻ ജോസ്, ബിബിൻ ജോയ്,ജെറിൻ നരിപ്പാറ , ആൽവിൻ മണ്ണനാൽ , സൈറസ് പുതിയിടം തുടങ്ങിയവർ പ്രസംഗിച്ചു.