അറുപത്തിയഞ്ചിന്റെ നിറവില്‍ കെഎസ്ഇബി; 65 ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കും; കാര്‍- ഇരുചക്രവാഹന ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: കെഎസ്ഇബി അറുപത്തിയഞ്ചിന്റെ നിറവില്‍. കെഎസ്ഇബിയുടെ രൂപീകരണത്തിന്റെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ തീരുമാനമായി. കെഎസ്ഇബിയുടെ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ ഡീസല്‍ കാറുകള്‍ക്ക് പകരമായിരിക്കും പുതിയ ഇലക്ട്രിക് വാഹനങ്ങള്‍. ആഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ 31 വരെ ഒരുക്കിയിരിക്കുന്നത്. അതേസമയം, 62 കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെയും 1,150 ഇരുചക്രവാഹന ചാര്‍ജിങ് സ്റ്റേഷനുകളുടെയും നിര്‍മ്മാണം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

Advertisements

തിങ്കളാഴ്ച രാവിലെ കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ കൃഷ്ണന്‍കുട്ടിയും, ആന്റണി രാജുവും പങ്കെടുക്കും. ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക് പറഞ്ഞു. ഹരിത ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ പുറത്തിറക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ലൈസന്‍സ് ഇല്ലാതെ തന്നെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ (പിസിഎസ്) ആരംഭിക്കാമെന്നു കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ പരിഷ്‌കരിച്ച മാര്‍ഗരേഖയില്‍ പറഞ്ഞിരുന്നു. ഇവ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെയും കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും സാങ്കേതിക, സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചാല്‍ മതി. വീട്ടിലോ ഓഫിസിലോ നിലവിലുള്ള കണക്ഷനില്‍ ഗാര്‍ഹിക നിരക്കില്‍ തന്നെ ചാര്‍ജ് ചെയ്യാമെന്നും മാര്‍ഗരേഖയിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.