തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ കെ.എസ്.ഇ.ബിക്ക് ഏഴു കോടിയുടെ നഷ്ടം. ഏറ്റവും കൂടുതല്‍ നഷ്ടം തിരുവനന്തപുരം ജില്ലയിലാണ്.കനത്ത മഴയില്‍ 13 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായി.ജൂലൈ 31 മുതലുള്ള നാശനഷ്ടത്തിന്റെ കണക്കാണ് കെ.എസ്.ഇ.ബി പുറത്തുവിട്ടത്. തിരുവനന്തപുരം ജില്ലയില്‍ 1 കോടി 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കോട്ടയത്ത് 1 കോടി 98 ആയിരം. എറണാകുളം ജില്ലയില്‍ 73.62 ലക്ഷം. 13 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുണ്ടായി. ഹൈ ടെന്‍ഷന്‍ ലൈനുകളില്‍ 124 പോസ്റ്റുകളും ലോ ടെന്‍ഷന്‍ ലൈനുകളില്‍ 682 പോസ്റ്റുകളും തകര്‍ന്നു. ഹൈ ടെന്‍ഷന്‍ വൈദ്യുതി കമ്ബികള്‍ 115 സ്ഥലങ്ങളിലും ലോ ടെന്‍ഷന്‍ കമ്ബികള്‍ 2820 സ്ഥലങ്ങളിലും പൊട്ടിവീണു. വിതരണ ശൃംഖല പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ മാത്രം 7.43 കോടി രൂപ ചെലവ് വരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്.ജില്ല തിരിച്ചുള്ള കണക്ക്തിരുവനന്തപുരം-1.12 കോടി, കോട്ടയം -1.09 കോടി, എറണാകുളം -73.62 ലക്ഷം, മലപ്പുറം -64.34 ലക്ഷം, കണ്ണൂര്‍ -63.35 ലക്ഷം, തൃശൂര്‍ -59.33 ലക്ഷം, കാസര്‍കോട് -58.79 ലക്ഷം, കോഴിക്കോട് -50 ലക്ഷം, പത്തനംതിട്ട -48.65 ലക്ഷം, കൊല്ലം -22.91 ലക്ഷം