തിരുവനന്തപുരം: സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച് സംസ്ഥാന വൈദ്യുതി ബോർഡ്. സ്വകാര്യ- പൊതുപങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കാൻ മാർഗ നിർദേശം നല്‍കാനുള്ള ഇടനില ഏജൻസിയായി എസ്.ബി.ഐ കാപിറ്റല്‍ മാർക്കറ്റ്സ് ലിമിറ്റഡിനെ തെരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനം. വൈദ്യുതി സ്വയംപര്യാപ്തതക്ക് സ്വകാര്യവല്‍കരണ നിർദേശവുമായി കെ.എസ്.ഇ.ബി ചെയർമാൻ രംഗത്തെത്തിയതിനു പിന്നാലെയാണ് കെഎസ്‌ഇബിയുടെ പുതിയ നീക്കം.
അടുത്ത അഞ്ചു വ൪ഷത്തിനുള്ളില്‍ കൂടുതല്‍ സ്ഥാപിത ശേഷി, ഉയർന്ന മൂലധന നിക്ഷേപം എന്നിങ്ങനെ കെ.എസ്.ഇബിയുടെ ലക്ഷ്യം തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളെല്ലാം ഇനി എസ്ബിഐ കാപ്സ് ഏറ്റെടുക്കും. പമ്ബ്ഡ് സ്റ്റോറേജ്, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കല്‍, പദ്ധതികളില്‍ പങ്കാളിത്തം ആഗ്രഹിക്കുന്ന കമ്പനികളുമായുള്ള കൂടിക്കാഴ്ച, അനുമതി പത്രം ഒപ്പുവെപ്പിക്കല്‍, പദ്ധതി മൂലധനം സ്വരൂപിക്കല്‍. എല്ലാത്തിൻറെയും ഉപദേശകരായി രണ്ടുവർഷത്തേക്കാണ് കാപ്സുമായി ധാരണപത്രം ഒപ്പിടുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിന്യുവബ്ള്‍ പവർ കോർപറേഷൻ കേരള ലിമിറ്റഡിനെ കേരള സ്റ്റേറ്റ് ഗ്രീൻ എനർജി കമ്പനിയാക്കി ബോണ്ടുകളിറക്കിയും ഡെപോസിറ്റ് വാങ്ങിയും സ്വകാര്യപങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നകാര്യം പഠിച്ച് അഭിപ്രായം സമർപ്പിക്കാൻ ചെയർമാൻ ഓഫിസർമാരുടെ സംഘടനകളോട് നിർദേശിച്ചിരുന്നു. ഇതിൻറെ തുടർച്ചയാണ് കെഎസ്‌ഇബിയുടെ പുതിയ നീക്കം. പുതിയ പദ്ധതികള്‍ക്കായി വായ്പയെടുക്കല്‍ കെ.എസ്‌ഇബിക്ക് സാധ്യമല്ല.