നോട്ടീസ് നല്‍കാതെ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബിക്ക് മുട്ടൻ പണി നൽകി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

പത്തനംതിട്ട: വാണിജ്യ സ്ഥാപനങ്ങള്‍ക്കുളള വൈദ്യുതി താരിഫ് ആശുപത്രി ക്ളിനിക്കിന് നല്‍കി വൻ തുക പിഴ ഈടാക്കുകയും നോട്ടീസ് നല്‍കാതെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ 1.54 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചു. പന്തളം മങ്ങാരം ആലീഫ് പറമ്ബില്‍ എം.യു ഷഹനാസ് നല്‍കിയ പരാതിയിലാണ് നടപടി.

Advertisements

പന്തളം സെക്ഷൻ അസിസ്റ്റന്റ് എൻജീനിയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, അടൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി ചെയർമാൻ, സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നല്‍കിയത്. ഷഹനാസിന്റെ ദന്തല്‍ ക്ളിനിക്കിന് നല്‍കിയ വൈദ്യുതി കണക്ഷൻ കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്‍.ടി 7എ താരിഫിലാണ് നല്‍കിയത്. എല്‍.ടി 6ജി താരിഫിലാണ് കണക്ഷൻ നല്‍കേണ്ടത്. ഇതേതുടർന്ന് വൻ തുകയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചുകൊണ്ടിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താരിഫിനെപ്പറ്റി അറിവില്ലാതിരുന്നതിനാല്‍ മുടക്കം വരാതെ തുക കൃത്യമായി അടച്ചുകൊണ്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 16ന് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് ക്ലിനിക്കിലെത്തി 43,572 രൂപ പിഴ ഈടാക്കി. ഇതിനെതിരെ പന്തളം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. വീണ്ടും ഉയർന്ന താരീഫില്‍ 6536 രൂപയുടെ ബില്‍ കൊടുത്തു. ഇതിനെതിരെയും പരാതി കൊടുത്തെങ്കിലും ഏപ്രില്‍ 30ന് കണക്ഷൻ വിച്ഛേദിച്ചു. ഷഹനാസ് തിരുവനന്തപുരം വൈദ്യുതി ഭവൻ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെട്ടപ്പോള്‍ കണക്ഷൻ പുന:സ്ഥാപിച്ചു.

രണ്ടാമത്തെ ബില്‍ തുക കുറച്ച്‌ 4797 രൂപയാക്കി പുതിയ ബില്ല് നല്‍കി. താരിഫ് എല്‍.ടി 6ജിയിലേക്ക് കണക്ഷൻ മാറ്റിക്കൊടുത്തു. ഇതേതുടർന്ന് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് ഈടാക്കിയ അധികത്തുകയും നഷ്ടപരിഹാരവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.

Hot Topics

Related Articles