കൊച്ചി : കെഎസ് ആർ ടി സി ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കായക്കൊടി ചങ്ങരംകുളം സ്വദേശിയായ സവാദാണ് വീണ്ടും അറസ്റ്റിലായത് . കഴിഞ്ഞ ശനിഴായ്ചയാണ് സംഭവം . കെ എസ് ആർ ടി സി ബസില്‍ വെച്ച് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു . ബസ് തൃശൂരില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതി നല്‍കി . സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്ന് സവാദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു .2023 ല്‍ സമാനമായ കേസില്‍ സവാദ് അറസ്റ്റിലായിരുന്നു . പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിനെ വലിയ സ്വീകരണം നല്‍കിയിരുന്നു .
Advertisements