ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 3 ഗഡു ക്ഷാമബത്തയും ലീവ് സറണ്ടറും അനിശ്ചിതമായി നിഷേധിക്കുന്നത് ജീവനക്കാരോട് സർക്കാർ കാണിക്കുന്ന നീതികേടാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. ഐ.എ.എസ്., ഐ പി സ് ജീവനക്കാർക്ക് ഡി.എ. അനുവദിച്ചപ്പോൾ ജീവനക്കാരെ കണ്ടില്ലെന്ന് നടിച്ചത് പ്രതിഷേധാർഹമാണന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് നടപ്പിലാക്കുവാനും സർക്കാർ താത്പര്യം കാട്ടുന്നില്ല. വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി ചങ്ങനാശ്ശേരി റവന്യു ടവ്വറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
എൻ. ജി. ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്റഫ് പറപ്പള്ളി , അഷ്റഫ് ഇറിവേരി , സി വിജയകുമാർ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോജൻ മാത്യു , കണ്ണൻ ആൻഡ്രൂസ് , കെ.സി.ആർ തമ്പി, അനൂപ് പ്രാപ്പുഴ , അജേഷ് പി.വി, സ്മിത രവി എന്നിവർ പ്രസംഗിച്ചു.
പി.എൻ ചന്ദ്രബാബു, അംബിൾ പി. പ്രകാശ് , രഞ്ജിത്ത് ജോർജ് , പ്രദീഷ് കുമാർ കെ.സി , ബിജു എൻ.എ., അരവിന്ദാക്ഷൻ കെ , ഷാഹുൽ ഹമീദ് ,
ബിന്ദു എസ്, മനോജ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.