നേടിയത് 39 കോടി; എട്ട് വർഷത്തിനിടെ കെഎസ്ആർടിസി ആക്രിവിലയ്ക്ക് വിറ്റത് 2089 പഴകിയ ബസുകള്‍

ആലപ്പുഴ: എട്ട് വർഷത്തിനിടെ കെഎസ്ആർടിസി ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകള്‍. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതല്‍ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതില്‍ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയില്‍ മിക്കതും കാലാവധി കഴിഞ്ഞതാണ്.

Advertisements

ഇവ കെഎസ്ആർടിസി പൊളിച്ചു വില്‍ക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റല്‍ സ്റ്റീല്‍ ട്രേഡിങ് കോർപ്പറേഷൻ മുഖേന ഓണ്‍ലൈനായാണു വ്യാപാരം. ആക്രിവിലയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റത് 2004-ല്‍ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതല്‍ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ല്‍ 1.77, കോടി, 2017-18 ല്‍ 8.07 കോടി, 2018-19 ല്‍ 5.09 കോടി, 2019-20 ല്‍ 1.36 കോടി, 2020-21 ല്‍ 75.25 ലക്ഷം, 2021-22 ല്‍ 1.85 കോടി, 2023-24 ല്‍ ആറു കോടി എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളില്‍ ബസ് വിറ്റതിലൂടെ ലഭിച്ച തുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.