കെഎസ്‌ആര്‍ടിസിയ്ക്ക് പുതിയ പതിനൊന്ന് ജില്ലാ ഓഫീസുകൾ:പ്രവര്‍ത്തനം ജൂലൈ 18 മുതല്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി 11 ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ജൂലൈ 18 മുതല്‍ തുടങ്ങും.ജൂണ്‍ 1 മുതല്‍ തന്നെ വയനാട്, പാലക്കാട്, കാസര്‍​ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.നേരത്തേ 98 ഡിപ്പോ/ വര്‍ക്ക് ഷോപ്പുകളിലായിരുന്നു ഓഫീസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. സുശീല്‍‌ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജില്ലാ ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.കെഎസ്‌ആര്‍ടിസിയുടെ ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തുള്ള കെട്ടിടങ്ങളില്‍ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കാനുള്ള സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ കൊട്ടാരക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, ആലുവ എന്നിവടങ്ങളിലാണ് താല്‍ക്കാലിക ഓഫീസ് ആരംഭിക്കുന്നത്. ഇവിടങ്ങളില്‍ ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ജില്ലാ കേന്ദ്രങ്ങളിലേക്ക് ഈ ഓഫീസുകള്‍ മാറ്റും.ഇടുക്കി ജില്ലയുടെ ആസ്ഥാനമായ പൈനാവില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ ഇല്ലാത്തതിനാല്‍ ഇടുക്കി ജില്ലാ ഓഫീസ് തൊടുപുഴ കെഎസ്‌ആര്‍ടിസി ഡിപ്പോ കോംപ്ലക്സില്‍ ആരംഭിക്കും.

Advertisements

Hot Topics

Related Articles