കോട്ടയം: എം.ജി സർവകലാശാലയെപ്പറ്റി ഉയർന്ന അഴിമതി ആരോപണങ്ങളിലും, ജീവനക്കാരിയെ കൈക്കൂലിയുമായി പിടികൂടിയതുമായി ബന്ധപ്പെട്ടുമുണ്ടായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരി നാല് വെള്ളിയാഴ്ച രാവിലെ 11.30 ന് സർവകലാശാലയിലേയ്ക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. എം.ജി സർവകലാശാലയെ തകർക്കുന്ന, സർവകലാശാലയിലെ ബിരുദ സർട്ടിഫിക്കറ്റ് തട്ടിപ്പു കേന്ദ്രമാക്കുന്ന ഭരണ അധികാര മാഫിയക്കെതിരെയാണ് ഇപ്പോൾ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടക്കുന്നത്.
Advertisements