ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷം; കെഎസ്‌യു നേതാക്കളെ കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തു

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്‌യു നേതാക്കളെ കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തു. കെഎസ്‌യു നേതാക്കളായ ഗോകുല്‍ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് കേരള വർമ്മ കോളേജില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Advertisements

കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി. പരാതി പരിഗണിക്കാൻ ഇന്ന് ചേർന്ന കോളേജ് കൗണ്‍സിലിലില്‍ ഭൂരിപക്ഷം അംഗങ്ങളും സസ്പെൻഷനെ അനുകൂലിച്ചുവെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. വധശ്രമ കേസില്‍ അറസ്റ്റിലായ ഗോകുല്‍ ഗുരുവായൂർ ജില്ലാ ജയിലില്‍ റിമാൻഡിലാണ്. പിന്നാലെയാണ് കോളേജില്‍ നിന്നുള്ള സസ്പെൻഷൻ. കേരളവർമ്മ കോളേജിലെ ബി എ സംസ്കൃതം വിദ്യാർഥിയാണ് ഗോകുല്‍ ഗുരുവായൂർ. ബി എ സംസ്കൃതം അവസാന വർഷ വിദ്യാർഥിയാണ് അക്ഷയ്.

Hot Topics

Related Articles