മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം; എട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്; ക്യാമ്പസുകളില്‍ സംഘര്‍ഷ സാധ്യത

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. സംഘര്‍ഷത്തില്‍ എട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

Advertisements

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രകടനത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകരും കെ.എസ്.യു. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.വിവരമറിഞ്ഞ് പോലീസ് സംഘം കാമ്പസിലെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും സമീപത്തെ ലോ കോളേജിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മറ്റ് ക്യാമ്പസുകളിലും സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പൊലീസ് നിരീക്ഷണം ശക്തമാണ്.

Hot Topics

Related Articles