ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീമിന്റെ ജൈവാരാമത്തിൽ ശലഭാരാമം ഒരുങ്ങുന്നു

ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീമിന്റെ ജൈവാരാമത്തിൽ ശലഭാരാമം ഒരുങ്ങുന്നു. കൂരോപ്പട പഞ്ചായത്തിലെ പതിനേഴാം വാർഡിൽ 30 സെൻറ് സ്ഥലത്ത് നടത്തിവരുന്ന ജൈവാരാമത്തിലാണ് ആദ്യത്തെ ശലഭാരാമം ഒരുങ്ങുന്നത്. പതിനേഴാം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ അമ്പിളി മാത്യു ശലഭാരാമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisements

മായ എം. നായരാണ് ശലഭാരമ ത്തിലേക്ക് ആവശ്യമായ ചെടികൾ നൽകിയത്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ മഞ്ജുഷ വി പണിക്കർ, വോളന്റിയർ സെക്രട്ടറി ആദിത്യൻ കെ, ജൈവാരാമങ്ങളുടെ മേൽനോട്ടം വഹിക്കുന്ന നൃപൻ ചക്രവർത്തി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Hot Topics

Related Articles